Type Here to Get Search Results !

Bottom Ad

കുമ്പള ആസ്ഥാനമായി ഫുട്‌ബോള്‍ അക്കാദമി നിലവില്‍ വരുന്നു


കാസര്‍കോട് (www.evisionnews.co): പുരാതനകാലം മുതല്‍ തന്നെ കാല്‍പന്ത് കളിക്ക് പേരുകേട്ട പ്രദേശമായ കുമ്പള ആസ്ഥാനമായി ഫുട്‌ബോള്‍ അക്കാദമി നിലവില്‍ വരുന്നു. കുമ്പളയിലെ സമൂഹിക സാംസ്‌കാരിക കലാകായിക മേഖലകളില്‍ പ്രവര്‍ത്തികുന്നവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. കുമ്പള ഖുബാ റസ്റ്റോറന്റില്‍ ചേര്‍ന്ന ചടങ്ങില്‍ ഖലീല്‍ മാസ്റ്റര്‍ അധ്യക്ഷതയിലാണ് യോഗം നടന്നത്.

ദീപേഷ്, ബി അബ്ബാസ്, എച്ച്എ കാലീദ്, ഇബ്രാഹിം ബത്തേരി, ബി ലത്തീഫ്, ഫവാസ് കുമ്പള, സമീര്‍ കുമ്പള, മുഹമ്മദ് കുഞ്ഞി, റിയാസ് മൊഗ്രാല്‍, അബ്കോ മുഹമ്മദ് പ്രസംഗിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള സ്വാഗതവും റഹിമാന്‍ ആരിക്കാടി നന്ദിയും പറഞ്ഞു.

ഭാരവായികളായി അഷ്റഫ് കര്‍ള ചെയര്‍മാനും ബിഎ റഹിമാന്‍ ആരിക്കാടി ജനറല്‍ കണ്‍വീനറും നാസര്‍ മൊഗ്രാല്‍ ട്രഷററുമായി കമ്മറ്റി നിലവില്‍ വന്നു. വൈസ് ചെയര്‍ന്മാരായി നാകേഷ് കര്‍ള, ബി അബ്ബാസ്, എകെ ആരിഫ്, ബത്തേരി ഇബ്രാഹിം, കെ രാമന്‍ കര്‍ള. ഷാഹുല്‍ തങ്ങള്‍. അബ്കോ മുഹമ്മദ് . റിയാസ് മൊഗ്രാല്‍ മുഹമ്മദ് കുഞ്ഞികുമ്പോല്‍ ജോയിന്‍ കന്‍ വീനര്‍മാര്‍ ജയ കുമാര്‍ കുമ്പള, അച്ചു കുമ്പള, സമീര്‍ കുമ്പള, എംപി കാലിദ് കടവത്ത്, കാക്ക മുഹമ്മദ്, ഫവാസ് കുമ്പള, ജംഷി മൊഗ്രാല്‍ ഷരീഫ് മൊഗ്രാല്‍ ചീഫ് കോപ്പി കൊച്, എച്ച്എ കാലിദ് പരിശീലകരായി ബി ലത്തീഫ്. ഖലീല്‍ മാസ്റ്റര്‍, കബീര്‍ ആരിക്കാടി എന്നിവരെയും തെരുചെടുത്തു

Post a Comment

0 Comments

Top Post Ad

Below Post Ad