Type Here to Get Search Results !

Bottom Ad

ഖാസി സിഎം ഉസ്താദ് വിദ്യാഭ്യാസത്തിനായി ജീവത്യാഗം ചെയ്ത മഹാന്‍: യുഎം അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍


കാസര്‍കോട് (www.evisionnews.co): ഉത്തര മലബാറിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിനായി ജീവത്യാഗം ചെയ്ത മഹാനാണ് ചെമ്പരിക്ക ഖാസിയായിരുന്ന സിഎം അബ്ദുല്ല മൗലവിയെന്ന് സമസ്ത വൈസ് പ്രസിഡന്റ് യുഎം അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍. എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി സ്പീഡ് വെഇന്‍ ഹാളില്‍ സംഘടിപ്പിച്ച സിഎം ഉസ്താദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരൂഹ സാഹചര്യത്തിലാണ് അദ്ദേഹം മരണപ്പെട്ടത്. നീതിപൂര്‍വമായ അന്വേഷണം നടത്തി അദ്ദേഹത്തിന്റെ ഘാതകരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ്് സുഹൈര്‍ അസ്ഹരി പള്ളങ്കോട് അധ്യക്ഷനായി. എംഎസ് തങ്ങള്‍ മദനി, താജുദ്ദീന്‍ ദാരിമി പടന്ന, ഹക്കീം കുന്നില്‍, മൂസാബി ചെര്‍ക്കള, അസീസ് കടപ്പുറം, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി, ചെങ്കള അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ്‌വി ചേരൂര്‍, ഇ.പി ഹംസത്തു സഅദി, ബഷീര്‍ ദാരിമി തളങ്കര, ഹാരിസ് ദാരിമി ബെദിര, അബ്ദുല്‍ ഖാദര്‍ നദ്‌വി മാണിമൂല, പിഎസ് ഇബ്രാഹിം ഫൈസി, മൊയ്തീന്‍ കൊല്ലമ്പാടി, എംഎച്ച് മഹ്‌മൂദ് ചെങ്കള, വി.കെ മുഷ്താഖ് ദാരിമി, ഷബീബ് ഫൈസി ഏരിയാല്‍, യൂനുസ് ഫൈസി കാക്കടവ്, ഹംസ പള്ളിപ്പുഴ, പി.എച്ച് അസ്ഹരി ആദൂര്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ശറഫുദ്ദീന്‍ കുണിയ, അസീസ് പാടലടുക്ക, ഇര്‍ഷാദ് ഹുദവി ബെദിര, മൂസ നിസാമി നാട്ടക്കല്‍, ഹാരിസ് റഹ്‌മാനി തൊട്ടി, ഖലീല്‍ ദാരിമി ബെളിഞ്ചം, കബീര്‍ ഫൈസി പെരിങ്കടി, ഇബ്രാഹിം അസ്ഹരി, ജമാല്‍ ദാരിമി, ഷംസുദ്ദീന്‍ വാഫി, റസാഖ് ദാരിമി സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad