Type Here to Get Search Results !

Bottom Ad

ബോവിക്കാനത്തെ മണ്ണും പാസ്റ്റിക്ക് ചവറും കെട്ടിക്കിടന്ന് വഴിയടഞ്ഞ കലുങ്ക് ശുചീകരിക്കണമെന്ന് ആവശ്യം


മുളിയാര്‍ (www.evisionnews.co): മണ്ണും പാസ്റ്റിക്ക് ചവറും കെട്ടിക്കിടന്ന് അടഞ്ഞുപോയ കലുങ്ക് നന്നാക്കണമെന്നാവശ്യപ്പെട്ട് മുളിയാര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്കും നിവേദനം നല്‍കി. ബോവിക്കാനം ടൗണില്‍ മീന്‍ മാര്‍ക്കറ്റിന് സമീപത്തെ കലുങ്ക് അടഞ്ഞുകിടക്കുന്നതിനാല്‍ ബോവിക്കാനം പള്ളിക്ക് മുന്നില്‍ തുറന്നു കിടക്കുന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുകയാണ്.

മണ്ണ് നീക്കിയോ പുതിയത് സ്ഥാപിച്ചോ ഒഴുക്കും നീക്കണമെന്നും ഓവുചാലിന് കവറിംഗ് സ്ലാബ് സ്ഥാപിക്കുന്നതിനും നടപടി സ്വീകരിച്ച് പൊതുജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച കലുങ്കില്‍ (കല്‍വര്‍ട്ട്) മണ്ണും, പ്ലാസ്റ്റിക്ക് ചവറുകളും അടിഞ്ഞ് കൂടി കട്ടപിടിച്ച് വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയിലുള്ളത്. ഇതുമൂലം ബോവിക്കാനം ടൗണിലെയും സമീപ പ്രദേശങ്ങളിലെയും മഴവെള്ളം മുഴുവന്‍ റോഡിലൂടെ ഒഴുകിപ്പോകുന്ന സ്ഥിതിയാണ്. ഇത് അപകടത്തിനും റോഡ് തകരാനും കാരണമാകുന്നു. കഴിഞ്ഞ മഴക്കാലത്തിന് മുമ്പ് ഓട ശുചീകരണത്തിന് നടപടിയാവശ്യപ്പെട്ട് നടത്തിയ ഇടപെടലിനെ തുടര്‍ന്ന് ഓടകള്‍ ശുചീകരിച്ചുവെങ്കിലും മേല്‍ സൂചിപ്പിച്ച കലുങ്കിലെ മണ്ണ് നീക്കം ചെയ്തിട്ടില്ല.അതുകൊണ്ട് തന്നെ ചെയ്ത പ്രവര്‍ത്തിയുടെ ഫലം പൂര്‍ണ്ണമയും ലഭ്യമാകാതെ പോയതായും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.







Post a Comment

0 Comments

Top Post Ad

Below Post Ad