ബദിയടുക്ക (www.evisionnews.co): വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച ഫണ്ടിന്റെ പേരില്‍ മെമ്പറുടെ ഭര്‍ത്താവ് പഞ്ചായത്ത് സെക്രട്ടറിയെ കയ്യേറ്റം ചെയ്തതായി പരാതി. ബിജെപി അംഗം സൗമ്യയുടെ ഭര്‍ത്താവ് നീര്‍ച്ചാല്‍ നിഡുഗളയിലെ മഹേഷിനെതിരെയാണ് ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയത്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഫണ്ട് ആവശ്യപ്പെട്ടത് മുഴുവനും കിട്ടിയില്ലെന്ന് പറഞ്ഞാണ് സെക്രട്ടറിയെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്തതും. ഇക്കാര്യങ്ങള്‍ മെമ്പറോടും ഭരണസമിതിയിലും പറഞ്ഞോളാമെന്ന് സെക്രട്ടറി പറഞ്ഞതാണ് മഹേഷിനെ ചൊടിപ്പിച്ചത്.
കൃത്യമായ സര്‍ക്കാര്‍ മാനദണ്ഡങ്ങളോടെ മാത്രമെ ഫണ്ട് അനുവദിക്കാന്‍ സാധിക്കൂ എന്ന് സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങലില്‍ ജില്ലയില്‍ തന്നെ മികച്ച പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് പഞ്ചായത്ത് സെക്രട്ടറി. കമ്മ്യൂണിറ്റി കിച്ചണും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഭക്ഷണ വിതരണവും ക്വാറന്റീന്‍ സംവിധാനവുമെല്ലാം വളരെ നല്ല രീതിയില്‍ നടപ്പിലാക്കിയത് സെക്രട്ടറിയുടെ മികച്ച പ്രവര്‍ത്തനത്തിലൂടെയാണ്. അതേസമയം, പഞ്ചായത്ത് ചെയര്‍പേര്‍സണ്‍ കൂടിയായ പഞ്ചായകത്തംഗത്തോട് സെക്രട്ടറി മോശമായി പെരുമാറിയതായി മഹേഷും പരാതി നില്‍കിയിട്ടുണ്ട്.
Post a Comment
0 Comments