കേരളം (www.evisionnews.co): പി.കെ കുഞ്ഞാലിക്കുട്ടി എംപി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കുഞ്ഞാലിക്കുട്ടിയെ പോലാരു നേതാവ് പ്രതിപക്ഷത്ത് ഉണ്ടാകുന്നത് നല്ലതാണെന്ന് പിണറായി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്:
കുഞ്ഞാലിക്കുട്ടി നിയമസഭയിലെ ഒരാളായിരുന്നല്ലോ നേരത്തെ. എന്തോ ഒരു പ്രത്യേക നിലപാട് കാരണം അതല്ലെങ്കില്‍ എന്തോ ഒരു സാഹചര്യം വരുമെന്ന് തോന്നിയതിന്റെ ഫലമായി പാര്‍ലമെന്റിലേക്ക് പോകണമെന്നാലോചിച്ചു. അതിപ്പോ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ചിന്തിക്കുന്നു, അല്ലെങ്കില്‍ ആ പാര്‍ട്ടി ചിന്തിക്കുന്നു.
നിയമസഭയില്‍ കുഞ്ഞാലിക്കുട്ടിയെ പോലൊരാള്‍ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പ്രതിപക്ഷത്ത് അദ്ദേഹമുണ്ടാകുന്നത് വളരെ സഹായകരമായ നിലപാട് തന്നെയാണ്. പ്രതിപക്ഷത്ത് അദ്ദേഹം ഉണ്ടാകുന്നതിനെ ഞാന്‍ സ്വാഗതം ചെയ്യുക തന്നെയാണ്. അതില്‍ എനിക്ക് വ്യത്യസ്ത അഭിപ്രായമില്ല.
നേരത്തെ കുഞ്ഞാലിക്കുട്ടി എം. പി സ്ഥാനം രാജി വെക്കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു.
Post a Comment
0 Comments