Type Here to Get Search Results !

Bottom Ad

കര്‍ഷക സമരം; രണ്ടു മാധ്യമ പ്രവര്‍ത്തകരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു


ദേശീയം (www.evisionnews.co): ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ സിങ്കുവില്‍ കര്‍ഷകരുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന രണ്ട് മാധ്യമ പ്രവര്‍ത്തകരെ ശനിയാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തു. അവിടെ നിലയുറപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു കസ്റ്റഡി.

മന്ദീപ് പുനിയ, ധര്‍മേന്ദ്ര സിംഗ് എന്നീ മാധ്യമപ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. സത്യവാങ്മൂലത്തില്‍ ഒപ്പുവെപ്പിച്ച ശേഷം ധര്‍മേന്ദ്ര സിംഗിനെ വിട്ടയച്ചു. എന്നാല്‍ മന്ദീപ് പുനിയയെ രാത്രി മുഴുവന്‍ സമാപൂര്‍ ബദ്ലി പൊലീസ് സ്റ്റേഷനില്‍ തടവില്‍ വച്ചു.

മന്ദീപ് പുനിയയെ ഇന്ന് രാവിലെ തിഹാര്‍ കോടതി സമുച്ചയത്തില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഒരു പൊതുസേവകനെ അവന്റെ / അവളുടെ ചുമതല നിര്‍വഹിക്കുന്നതില്‍ നിന്ന് തടസ്സപ്പെടുത്താന്‍ ക്രിമിനല്‍ ബലം പ്രയോഗിക്കുന്നതുള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) ഒന്നിലധികം വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ മന്ദീപിനെതിരെ ചുമത്തിയിട്ടുണ്ട്.













Tags

Post a Comment

0 Comments

Top Post Ad

Below Post Ad