Type Here to Get Search Results !

Bottom Ad

ആള്‍ക്കൂട്ട മര്‍ദനം മരണ കാരണമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: റഫീഖ് മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്ന്


കാസര്‍കോട് (www.evisionnews.co): ചെമ്മനാട് സ്വദേശി റഫീഖിന്റെ മരണകാരണം ആള്‍ക്കൂട്ട് മര്‍ദനമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം കഴുത്തില്‍ പിടിച്ചതിന്റെ പാടുകള്‍ കണ്ടെത്തി. അത് മരണകാരണമല്ലെന്നാണ് വിലയിരുത്തല്‍. വിശദമായ റിപ്പോര്‍ട്ട് പിന്നീട് പൊലീസിന് കൈമാറും.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കാസര്‍കോട് കിംസ് ആസ്പ്ത്രിക്ക് സമീപം ചെമ്മനാട് സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (48) മരിച്ചത്.

കുമ്പള സ്വദേശിയായ സ്ത്രീയെ ശല്യം ചെയ്തുവെന്നാരോപിച്ച് റഫീഖും സ്ത്രീയും തമ്മില്‍ വഴക്കുണ്ടായിരുന്നു. ബഹളം കേട്ടെത്തിയവരോട് റഫീഖ് തന്നെ ശല്യപ്പെടുത്തിയ കാര്യം അറിയിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന ആള്‍കൂട്ടം മര്‍ദിച്ചെന്നായിരുന്നു ആരോപണം. സ്ഥലത്തെ സിസിടിവി ദൃശ്യം പോലീസ് പരിശോധിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad