Type Here to Get Search Results !

Bottom Ad

അരലക്ഷത്തോളം കര്‍ഷകര്‍ തലസ്ഥാനത്തേക്ക്; ഇന്ന് മുതല്‍ ദേശീയപാത ഉപരോധവും ട്രെയിന്‍ തടയലും


ദേശീയം (www.evisionnews.co):  കര്‍ഷക പ്രക്ഷോഭം പതിനേഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരം ശക്തമാക്കാന്‍ കര്‍ഷകര്‍. ഡല്‍ഹിയിലേക്കുള്ള ജയ്പ്പൂര്‍, ആഗ്ര പാതകള്‍ ഇന്ന് ഉപരോധിക്കും. രാജസ്ഥാന്‍, ഹരിയാന, യുപി സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഇന്ന് ഉച്ചക്ക് ശേഷം  ദേശീയപാതകള്‍ ലക്ഷ്യം വെച്ച് നീങ്ങും.  നാളെ ജയ്പ്പൂര്‍, ആഗ്ര പാതകള്‍ പൂര്‍ണമായി അടക്കും. ട്രെയിന്‍ തടയല്‍ സമരവും ഇന്ന് മുതല്‍ തുടങ്ങാനാണ് തീരുമാനം.


പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലെ സമരകേന്ദ്രത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.. ശനിയാഴ്ച ആഗ്ര-ഡല്‍ഹി എക്‌സ്പ്രസ് പാതയും ജയ്പുര്‍-ഡല്‍ഹി ദേശീയപാതയും സ്തംഭിപ്പിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചിരിക്കയാണ്.
എഴുനൂറോളം ട്രാക്ടറുകളിലും മറ്റു വാഹനങ്ങളിലുമായി അരലക്ഷത്തോളം കര്‍ഷകര്‍ ഡല്‍ഹിയിലെ കുണ്ട്ലി അതിര്‍ത്തിയിലേക്ക് പുറപ്പെട്ടതായി കര്‍ഷകനേതാവ് എസ്.എസ്. പാന്തര്‍ അറിയിച്ചു. മൂന്നു ലക്ഷത്തിലേറെ കര്‍ഷകര്‍ തമ്പടിച്ചിട്ടുള്ള സിംഘു അതിര്‍ത്തിയില്‍ വെള്ളിയാഴ്ച ഹരിയാനയില്‍നിന്നുള്ള കൂടുതല്‍പേരെത്തി.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad