Type Here to Get Search Results !

Bottom Ad

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്: അഞ്ചു ജില്ലകള്‍ ഇന്ന് വോട്ടെടുപ്പ് ആരംഭിച്ചു


കേരളം (www.evisionnews.co): സംസ്ഥാനത്ത് ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകഴില്‍ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. രാവിലെ ആറ് മുതല്‍ ബൂത്തുകളില്‍ മോക് പോളിങ് ആരംഭിച്ചു. കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ്.

പോളിങ് ബുത്തിലെത്തുമ്പോള്‍ തിരിച്ചറിയല്‍ രേഖകളിലേതെങ്കിലുമൊന്ന് ഹാജരാക്കണം. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി. ബുക്ക്, ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍നിന്ന് തിരഞ്ഞെടുപ്പുതീയതിക്ക് ആറുമാസംമുന്‍പുവരെ നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.

തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്കുശേഷം കോവിഡ് പോസിറ്റീവാകുന്നവര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും ചൊവ്വാഴ്ച പോളിങ് ബൂത്തില്‍ നേരിട്ടെത്തി പി.പി.ഇ.കിറ്റ് ധരിച്ച് വോട്ടുചെയ്യാം. ആരോഗ്യവകുപ്പിനെയും വരണാധികാരിയെയും വോട്ടുചെയ്യുന്ന കാര്യം അറിയിക്കണം. സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലേ വോട്ടുചെയ്യാനാവൂ. ചൊവ്വാഴ്ച വൈകീട്ട് ആറിനുമുന്‍പ് പോളിങ് ബൂത്തിലെത്തണം. മറ്റു വോട്ടര്‍ വോട്ടുചെയ്തശേഷമേ കോവിഡ് ബാധിതരെ വോട്ടുചെയ്യാന്‍ അനുവദിക്കൂ.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad