ബദിയടുക്ക (www.evisionnews.co): ത്രിതല പഞ്ചായത് തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് എടനീര്‍ ഡിവിഷന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത് പെരഡാല ഡിവിഷന്‍, ബദിയടുക്ക ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് കന്യപ്പാടി- ഗോളിയടുക്കയില്‍ സ്ഥാനാര്‍ഥികളായി ജനവിധി തേടുന്ന ഷാഹിന സലിം, ഉമൈമ സത്താര്‍, ചന്ദ്രഹാസ റൈ എന്നിവരുടെ പ്രചാരണാര്‍ഥം ഗോളിയടുക്കയില്‍ സംഘടിപ്പിച്ച യു.ഡി.എഫ് കണ്‍വെന്‍ഷന്‍പ്രവര്‍ത്തക സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
യോഗം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎസ് മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി
രവികുമാര്‍, സുബ്ബയ റൈ, അഡ്വ: ഗോവിന്ദന്‍, മാഹിന്‍ കേളോട്ട്, സിഎ അബൂബക്കര്‍, ബദ്‌റുദ്ധീന്‍ തസീം, അനന്ദ കെ മൊവ്വാര്‍, ഷാഫി ഗോളിയടുക്ക, നാരയണ ബദിയടുക്ക, അന്‍വര്‍ ഓസോണ്‍, ശ്യാമ പ്രസാദ് മാന്യ, ആരിഫ് അരമന, ബഡുവന്‍ കുഞ്ഞി, സാദിഖ് ഗോളിയടുക്ക, അക്കര അബ്ദുല്ല , താജു കന്യപ്പാടി, അബ്ദുല്ല മുട്ടത്തോടി, ഷാഫി പ'യ്യലടുക്ക സ്വാഗതവും
നിരഞന്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments