Type Here to Get Search Results !

Bottom Ad

ജില്ലാ സ്പോര്‍ട്സ് സ്റ്റേഡിയം ഫെബ്രുവരിയില്‍ തറക്കല്ലിടും


കാസര്‍കോട് (www.evisionnews.co): കോളിയടുക്കം രാജീവ് ഗാന്ധി ജില്ലാ സ്പോര്‍ട്സ് സ്റ്റേഡിയത്തിന് ഫെബ്രുവരി 15നകം തറക്കല്ലിടുമെന്ന് ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. പറഞ്ഞു. കോളിയടുക്കം രാജീവ് ഗാന്ധി സ്റ്റേഡിയം വിപുലീകരിച്ച് 400 മീറ്റര്‍ എട്ട് വരിയിലുള്ള സിന്തറ്റിക് ട്രാക്ക്, ഫുട്ബേള്‍, വോളിബോള്‍ എന്നിവ ഉള്‍പ്പെടുന്ന മള്‍ട്ടിപര്‍പ്പസ് ജില്ലാ സ്റ്റേഡിയത്തിനും സ്റ്റേഡിയം കോംപ്ലക്സിനും കൂടി കാസര്‍കോട് വികസ പാക്കേജില്‍ 13.24 കോടി രൂപ വകയിരുത്തി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 


യോഗത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഡോ ഇ നസീമുദ്ദീന്‍ 2019-20 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. എസ്പി സേവ്യര്‍ സെബാസ്റ്റ്യന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പിപി അശോകന്‍, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പര്‍ ടിവി ബാലന്‍ സംസാരിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad