കേരളം (www.evisionnews.co): ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 28 വര്‍ഷം തികയുന്ന ദിവസത്തില്‍ ബാബരി മസ്ജിദിന്റെ പെയിന്റിംഗ് കല്ല്യാണത്തിന് മഹറായി നല്‍കി അഭിഭാഷകനായ യുവാവ്. നിയമവിദ്യാര്‍ത്ഥിയായ വധു ഫഹീമ ബിന്തിന് വരന്‍ അബ്ദുള്‍ വാഹിദാണ് പള്ളിയുടെ പെയിന്റിംഗ് മഹറായി നല്‍കിയത്.
മഹറായി സ്വര്‍ണ്ണം നല്‍കുകയാണെങ്കില്‍ ഒപ്പം ബാബറി മസ്ജിദിന്റെ പെയിന്റിംഗ് കൂടി വേണമെന്ന് ഫഹീമ ആവശ്യപ്പെട്ട പ്രകാരമാണ് അബ്ദുള്‍ വാഹിദ് ചിത്രം സമ്മാനിച്ചത്. ഇതിലും മികച്ച ഒരു മഹര്‍ ഈ ദിവസം സമ്മാനിക്കാന്‍ കഴിയില്ലെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചിലര്‍ കമന്റുകളിട്ടത്. 1947ലെ വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് ബാബരി മസ്ജിദ് തകര്‍ത്ത സംഭവമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷന്‍ ജസ്റ്റിസ് മാര്‍കണ്ഠേയ കട്ജു പറഞ്ഞിരുന്നു.
Post a Comment
0 Comments