ദേശീയം (www.evisionnews.co): ഉത്തര്‍പ്രദേശില്‍ വീണ്ടും ബലാത്സംഗത്തിന് ഇരയായി ദളിത് വിദ്യാര്‍ത്ഥിനി മരിച്ചു. ബല്‍റാം പൂരിലാണ് സംഭവം. മയക്കുമരുന്ന് കുത്തിവെച്ച ശേഷമാണ് പെണ്‍കുട്ടിയെ അക്രമികള്‍ ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിയുടെ ഇരുകാലുകളും തല്ലി ഒടിച്ചു. പെണ്‍കുട്ടിയുടെ ഇടുപ്പും തകര്‍ന്നിരുന്നു. ബലാത്സംഗത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ വിഷം കുത്തിവെച്ചതായാണ് വിവരം. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരെ പെണ്‍കുട്ടിക്ക് മുന്‍പരിചയം ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിക്ക്
നീതിക്കായുള്ള പ്രതിഷേധങ്ങള്‍ തുടരവെയാണ് യുപിയില്‍ സമാന ക്രൂരത
ആവര്‍ത്തിച്ചിരിക്കുന്നത്. ബല്‍റാംപൂര്‍ സ്വദേശിയായ 22 വയസുകാരിയാണ്
ക്രൂരമായ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. അഡ്മിഷനുമായി
ബന്ധപ്പെട്ട് കോളേജില്‍ പോയി തിരിച്ചുവരുന്ന വഴി മൂന്നുപേര്‍ ചേര്‍ന്ന്
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി.
കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കാലുകളും ഇടുപ്പും തകര്‍ന്ന
പെണ്‍കുട്ടിയെ റിക്ഷയില്‍ വീട്ടിലേക്കയച്ചു. കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയെ
ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള
യാത്രക്കിടെ സംഭവിച്ചതെല്ലാം കുടുംബാംഗങ്ങളെ അറിയിച്ച പെണ്‍കുട്ടി താന്‍
രക്ഷപ്പെടില്ലെന്ന് പറഞ്ഞതായും ഗ്രാമവാസികള്‍ പറഞ്ഞു. ആറു പേര്‍
ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആക്രമിച്ചത് എന്നാണ് സൂചന. മൃതദേഹം
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി.
Post a Comment
0 Comments