കേരളം (www.evisionnews.co): ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക യോഗം ഇന്ന് ചേരും. യുഡിഎഫ് വിട്ട് എല്‍ഡിഎഫുമായി സഹകരിക്കാമെന്ന് ജോസ് വിഭാഗം വ്യക്തമാക്കിയെങ്കിലും ഇടതുപക്ഷ മുന്നണി തീരുമാനം ഇതുവരെ വ്യക്കമാക്കിയിട്ടില്ല.
സിപിഐഎമ്മും സി.പി.ഐയുമടക്കമുള്ള പ്രമുഖ പാര്‍ട്ടികള്‍ മുന്നണി പ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ചതോടെ ജോസ് വിഭാഗം ഇടതുപക്ഷത്തെത്താനാണ് സാധ്യത. ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനത്തെ എതിര്‍ക്കേണ്ടെന്ന് ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. എകെജി സെന്ററില്‍ നടന്ന പിണറായി കോടിയേരി കാനം ചര്‍ച്ചയാണ് നടപടികള്‍ വേഗത്തിലാക്കിയത്.
എന്നാല്‍ പാലാ സീറ്റില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് എല്‍ഡിഎഫിലെ പ്രധാന പ്രശ്‌നം. നിയമസഭാ സീറ്റ് ചര്‍ച്ചകള്‍ ഒഴിവാക്കി തദ്ദേശ തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ നിര്‍ത്തിയുള്ള ചര്‍ച്ചക്കാണ് സിപിഐഎം നീക്കം.
Post a Comment
0 Comments