Type Here to Get Search Results !

Bottom Ad

'സിഎച്ച് തലമുറകളെ ആവേശം കൊള്ളിച്ച നായകന്‍'


അര്‍ജാല്‍ (www.evisionnews.co): സിഎച്ചിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പകരം വെക്കാനില്ലാത്തതാണെന്നും പുതിയ ജനറേഷന്‍ പോലും സിഎച്ചിന്റെ ജീവിത സന്ദേശം സ്വാധീനിക്കുന്നുണ്ടെന്നും ദുബൈ കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി അഭിപ്രായപ്പെട്ടു. ഇതിഹാസ പരിവേഷമുള്ള രാഷ്ട്രീയ നേതാവായിരുന്നു സിഎച് എന്നും വിടപറഞ്ഞ് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇന്നും ജനഹൃദയങ്ങളില്‍ സിഎച്ച് ജീവിക്കുകയാണെന്നും അദ്ദേഹത്തിന്റെ
സമകാലിക പ്രസക്തിയെകുറിച്ച് പഠിക്കാനും പകര്‍ത്താനും മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹബീബ് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സിഎച്ച് അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഷീര്‍ മൂപ്പ അധ്യക്ഷത വഹിച്ചു. മൂസാ ബാസിത്ത് സ്വാഗതം പറഞ്ഞു. മിഡില്‍ ഈസ്റ്റ് ചന്ദ്രിക ലേഖകന്‍ നിഷാദ് ഫുജൈറ സിഎച്ച് അനുസ്മരണ പ്രഭാഷണം നടത്തി. അയ്യൂബ് ചൗക്കി, എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് നവാസ് കുഞ്ചാര്‍, സിദ്ദിക്ക് ബദര്‍ നഗര്‍, തബ്രീസ് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad