കാസര്‍കോട് (www.evisionnews.co): പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആയി ഉയര്‍ത്തിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശം രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. നവംബര്‍ നാലിന് പുതുക്കിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് ചില വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത്. കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞതായാണ് സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ മന്ത്രിയോ സര്‍ക്കാര്‍ വൃത്തങ്ങളോ ഇതുസംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല.
ഇതിനോടകം വിവാഹം ഉറപ്പിച്ചുവെച്ച് 18 വയസ് തികഞ്ഞ എന്നാല്‍, 21ന് താഴെ പ്രായമുള്ളവരുടെ കുടുംബങ്ങളാണ് ആശങ്കയിലായത്. പ്രായം ഉയര്‍ത്തിയാല്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിവരുമെന്നതാണ് ഇവരെ അലട്ടുന്ന പ്രതിസന്ധി. നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടേത് 21ഉം ആണ്. ഇത് പുതുക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സാമൂഹിക പ്രവര്‍ത്തക ജയ ജയ്റ്റ്‌ലി അധ്യക്ഷയായ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് തീരുമാനമെടുക്കുക.
Post a Comment
0 Comments