Type Here to Get Search Results !

Bottom Ad

കാസര്‍കോട് വീണ്ടും കോവിഡ് മരണം: മുളിയാര്‍ സ്വദേശി മരിച്ചു


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് വീണ്ടും കോവിഡ് മരണം. അമ്മങ്കോട് പാറപ്പള്ളിയിലെ പിഎ അബ്ദുല്‍ റഹിമാന്‍ (58)യാണ് കോവിഡ് ചികിത്സയിലായിരിക്കെ മരിച്ചത്. പരേതരായ അബ്ദുല്‍ ഖാദറിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യമാര്‍: നെല്ലിക്കുന്നിലെ സാഹിറ, പടന്നയിലെ സുഹറ. സമീറ ഏക മകളാണ്. മരുമകന്‍ ഉമ്മര്‍. സഹോദരങ്ങള്‍: മുഹമ്മദ് ഹാജി, മഹ്മൂദ് ഹാജി, അബ്ബാസ്, ബഷീര്‍, ആയിഷാബി. ഖബറടക്കം പൊവ്വല്‍ ജുമാ മസ്ജിദില്‍ വ്യാഴാഴ്ച വൈകിട്ടോടെ.
ജില്ലയിലെ രണ്ടാമത്തെ കോവിഡ് മരണമാണ് മുളിയാറിലേത്. രാവിലെ നെല്ലിക്കട്ടയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കാട്ടുകൊച്ചി അബൂബക്കര്‍ കോവിഡ് ചികിത്സയിലായിരിക്കെ മരിച്ചിരുന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad