ന്യൂഡല്‍ഹി (www.evisionnews.co): കോവിഡ് ആഘോഷ വേളകള്‍ക്കിടയില്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരുതലോടെ പെരുമാറണമെന്നും വാക്സിന്‍ എത്തുന്നതുവരെ ആരും സുരക്ഷിതരല്ലെന്നും മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
''രാജ്യത്തെ കോവിഡ് മരണനിരക്ക് അമേരിക്ക, ബ്രസീല്‍ തുടങ്ങിയ വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. ജനതാ കര്‍ഫ്യൂ മുതല്‍ രാജ്യം കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. നിലവില്‍ സ്ഥിതി മെച്ചപ്പെട്ടെങ്കിലും കരുതല്‍ കൈവിടരുത്''.
''പലരും കോവിഡ് ഭീതി മാറിയെന്ന മട്ടിലാണ് പെരുമാറുന്നത്. എന്നാല്‍ വാക്സിന്‍ വരുന്നത് വരെ കൊവിഡുമായുള്ള പോരാട്ടം അവസാനിച്ചില്ലെന്ന് മനസിലാക്കണം. എല്ലാ രാജ്യങ്ങളും വാക്സിനായുള്ള പോരാട്ടം തുടരുകയാണ്. നമ്മുടെ രാജ്യവും അതിനുള്ള ശ്രമം നടത്തുന്നുണ്ട്''. മോദി പറഞ്ഞു.
Post a Comment
0 Comments