(www.evisionnews.co): കോവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് ബാധിക്കുമ്പോള്‍ ഒരു ജനസമൂഹം കോവിഡ് പ്രതിരോധം താനെ കണ്ടെത്തുമെന്നുള്ള ധാരണ തെറ്റാണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് പറഞ്ഞു. ആ പ്രചാരണം തെറ്റാണ്. രോഗബാധയെ തെറ്റായ രീതിയില്‍ സമീപിക്കാന്‍ സാധിക്കില്ല. പരമാവധി ആളുകളിലേക്ക് കോവിഡ് രോഗം ബാധിക്കട്ടെയെന്ന് കരുതരുതെന്നും ഇത് അധാര്‍ഗികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിനേഷന്റെ സങ്കല്‍പമാണ് ആര്‍ജിത പ്രതിരോധം. വാക്സിനേഷന്‍ ഒരു ഘട്ടത്തിലെത്തിയാല്‍ മാത്രമേ ഇത് കൈവരിക്കാന്‍ സാധിക്കൂ. അതായത് 95 ശതമാനം പേരില്‍ വാക്‌സിന്‍ എത്തിയാല്‍ അഞ്ചുശതമാനം പേരില്‍ രോഗപ്രതിരോധ ശേഷി കൈവരും. പോളിയോ രോഗത്തില്‍ ഈ ഘട്ടം 80 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാം പനിയില്‍, ജനസംഖ്യയുടെ 95ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയാല്‍, ബാക്കി 5 ശതമാനം പേരും വൈറസ് പടരുന്നതില്‍ നിന്ന് സംരക്ഷിക്കപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു.
പൊതുജനാരോഗ്യ ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പകര്‍ച്ചവ്യാധിയോട് പ്രതിരോധിക്കാനുള്ള മാര്‍ഗമായി ആര്‍ജിത പ്രതിരോധ ശേഷിയെ ഉപയോഗിച്ചിട്ടില്ലെന്നും ഗെബ്രിയോസസ് വ്യക്തമാക്കി.
Post a Comment
0 Comments