Type Here to Get Search Results !

Bottom Ad

മോദിയുടെ വീഡിയോയ്ക്ക് ഡിസ്‌ലൈക്ക് പ്രവാഹം; സഹികെട്ട് ഡിസ്‌ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്ത് ബിജെപി


ദേശീയം (www.evisionnews.co): രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോക്ക് ഡിസ്‌ലൈക്ക് പ്രവാഹം. ആയിരക്കണക്കിന് ഡിസ്‌ലൈക്കുകള്‍ വന്നപ്പോള്‍ ഡിസ്‌ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്തു. ബിജെപിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനലിലായിരുന്നു വീഡിയോ പങ്കുവെച്ചത്.

കോവിഡിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ലോക്ക് ഡൗണ്‍ അവസാനിച്ചെങ്കിലും കൊറോണ വൈറസ് പോയിട്ടില്ലെന്ന കാര്യം രാജ്യത്തെ ജനങ്ങള്‍ മറക്കരുതെന്നും, ഉത്സവകാലത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത്‌കൊണ്ട് മോദി പറഞ്ഞു. എന്നാല്‍ വീഡിയോയ്ക്ക് മിനിട്ടുകള്‍കൊണ്ടാണ് ആയിരക്കണക്കിന് ഡിസ്‌ലൈക്കുകള്‍ വന്നത്. ഇതോടെയാണ് ബി.ജെ.പി എടുത്ത് മാറ്റിയത്.


എന്നാല്‍ ഉടന്‍ തന്നെ കമന്റ് ബോക്‌സില്‍ പ്രതിഷേധവും തുടങ്ങി. ഡിസ്‌ലൈക്ക് ബട്ടണ്‍ തിരിച്ചുകൊണ്ടുവരൂ, അഭിപ്രയ സ്വാതന്ത്ര്യമില്ലേ, ബിജെപി ഐടി സെല്‍ പണി തുടങ്ങി എന്നിങ്ങനെയൊക്കെയായിരുന്നു കമന്റുകള്‍. ഇനി കമന്റ്് ബോക്‌സ് എന്നാണോ അടച്ചുപൂട്ടുന്നത് എന്നായിരുന്നു ചിലരുടെ സംശയം. ഡിസ്‌ലൈക്ക് ഓഫ് ചെയ്തതിനെതിരെ ട്വിറ്ററിലും പ്രതിഷേധം ഉയര്‍ന്നു.


രാജ്യത്തെ വൈകിട്ട് ആറ് മണിക്ക് അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് ഇന്നലെ ഉച്ചയോടെയാണ് പ്രധാനമന്ത്രി അറിയിച്ചത്. തനിക്ക് ഒരു സന്ദേശം പങ്കുവെക്കാനുണ്ടെന്നാണ് മോദി പറഞ്ഞത്. പിന്നാലെ പല അഭ്യൂഹങ്ങളം ഉയര്‍ന്നു. എന്നാല്‍ കോവിഡ് ജാഗ്രതയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad