Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയ്ക്ക് പൊന്‍തൂവലായി ഡെയിലി റൈഡേഴ്സ് ക്ലബ്


കാസര്‍കോട് (www.evisionnews.co): എട്ടുമണിക്കൂര്‍ 30 മിനിറ്റ് കൊണ്ട് മംഗളൂരു മുതല്‍ കുന്താപുറം വരെ നടത്തിയ റൈഡില്‍ ഡെയ്‌ലി റൈഡേഴ്സ് ക്ലബ് അംഗങ്ങള്‍ റൈഡ് പൂര്‍ത്തികരിച്ച് മടങ്ങി. ഇന്റര്‍നാഷണല്‍ ടാക്‌സ് ബ്രാവറ്റ് 200 കിമി സൈക്കിള്‍ റൈഡില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 30ഓളം അംഗങ്ങള്‍ നിന്ന് ഡെയിലി റൈഡേഴ്സ് ക്ലബില്‍ നിന്നും 10ഓളം അംഗങ്ങള്‍ സംബന്ധിച്ചു.

കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി നവംബര്‍ ആദ്യവാരം ക്ലബ് ഓള്‍ കേരള റൈഡ് സംഘടിപ്പിക്കുമെന്നും 2021 ജനുവരിയില്‍ നാഷണല്‍ സൈക്കള്‍ റൈഡ് നടത്തുമെന്നും ക്ലബ് പ്രസിഡന്റ് അഡ്വ. പിഎ ഫൈസല്‍ അറിയിച്ചു. മംഗളൂരു മുതല്‍ കുന്താപുരം വരെ ഇന്റര്‍നാഷണല്‍ ഒടാക്‌സ് ബ്രാവറ്റ് സൈക്കിള്‍ റൈഡില്‍ പങ്കെടുത്ത ക്ലബ് അംഗങ്ങള്‍ അഡ്വ. പിഎ ഫൈസല്‍ ജനറല്‍ സെക്രട്ടറി അന്‍സാരി മീത്തല്‍, റിഷാദ് പിബി, ഷറഫുദ്ദീന്‍ എസ്എംകെ, നിയാസ് ചട്ടഞ്ചാല്‍, ഗഫൂര്‍ ബേവിഞ്ച, അസര്‍ കളനാട്, തബ്ഷീര്‍, അസ്ലം ഫിമെല്‍, മജീദ് എഡ്രൂട്‌സ്, ഹാരിസ് കൂരമ്പയല്‍ ബാകപ്പ് വെയ്ക്കിളുമായി പരിപാടിയില്‍ പങ്കെടുത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad