ദേശീയം (www.evisionnews.co): ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവീട്ടില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത പണം പ്രവര്‍ത്തകര്‍ തട്ടിപ്പറിച്ചോടി. തെലങ്കാനയിലെ ദുബ്ബക്കയിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ നടന്നത്. 18.67 ലക്ഷം രൂപയാണ് പോലീസ് പിടിച്ചെടുത്തത്. എന്നാല്‍ എന്നാല്‍ കാശുമായി പുറത്തിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും 12.80 ലക്ഷം രൂപ ബിജെപി പ്രവര്‍ത്തകര്‍ തട്ടിപ്പറിച്ചോടുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ദുബ്ബക്കയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പൊടിപൊടിക്കുകയാണ്. ഇതിനിടയിലാണ് ബിജെപി സ്ഥാനാര്‍ത്ഥി രഘുനന്ദന്റെ ബന്ധുവീട്ടില്‍ പണം ചിലര്‍ എത്തിച്ചെന്ന് പോലീസിന് വിവരം ലഭിക്കുന്നത്.
Post a Comment
0 Comments