ദേശീയം (www.evisionnews.co): ലോകത്ത് ഓരോ 16 സെക്കഡിലും ഒരാള്‍ വീതം കോവിഡ് രോഗബാധ മൂലം മരണപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. ലോകത്ത് കോവിഡ് മരണം പത്ത് ലക്ഷം കവിഞ്ഞ് ഉയരുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോര്‍ട്ട്. ജനുവരി 9ന് ചൈനയിലെ വുഹാനില്‍ മരിച്ച 61 കാരന്റെതാണ് ലോകത്തെ ആദ്യ കോവിഡ് മരണമെന്ന് കരുതുന്നത്. സെപ്റ്റംബര്‍ അവസാനം ആകുമ്പോഴേക്കും ഇത് 10 ലക്ഷം കവിഞ്ഞ് ഉയരുകയാണ്.
ഇതുവരെ ലോകത്തു പ്രതിവര്‍ഷം ഏറ്റവുമധികം പേര്‍ മലേറിയ മൂലം മരിച്ചെന്നായിരുന്നു കണക്ക്. എന്നാല്‍ ഈ വര്‍ഷം ഇതുവരെയുള്ള കണക്കു പ്രകാരം മലേറിയ ബാധിച്ചു മരിച്ചവരേക്കാള്‍ ഇരട്ടിയാണ് കോവിഡ് മരണങ്ങളെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Post a Comment
0 Comments