Type Here to Get Search Results !

Bottom Ad

കാസര്‍കോട് മത്സ്യമാര്‍ക്കറ്റ് തുറന്നുകൊടുക്കണം: മുസ്്‌ലിം ലീഗ്

കാസര്‍കോട് (www.evisionnews.co): കോവിഡിന്റെ മറവില്‍ അടച്ചിട്ട കാസര്‍കോട് മത്സ്യമാര്‍ക്കറ്റ് തുറന്ന് കൊടുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ നേതൃയോഗം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. കാസര്‍കോട് നഗരസഭയുടെ അധീനതയിലുള്ള മത്സ്യ മാര്‍ക്കറ്റ് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍തല ദുരന്തനിവാരണ സമിതി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടും നൂറു കണക്കിന് മത്സ്യ തൊഴിലാളികളെ വഴിയാധാരമാക്കി പുതിയ ബസ്റ്റാന്റ് പരിസരത്തും ദേശീയ പാതക്കരികിലും മത്സ്യ ചന്തയാക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്.

സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും വിരുദ്ധമായാണ് ജില്ലാ ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. മത്സ്യ മാര്‍ക്കറ്റില്‍ഒരു പോസിറ്റീവ് കേസ് പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാര്‍ക്കറ്റ് അടച്ചിട്ടത് എന്തിനാണെന്നുള്ള ചോദ്യത്തിന് ബന്ധപ്പെട്ടവര്‍ ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല. മാര്‍ക്കറ്റിനോടനുബന്ധിച്ച് കച്ചവടം നടത്തുന്ന നൂറു കണക്കിന് വ്യാപാര സ്ഥാപനങ്ങളുള്ള വ്യാപാര മേഖലയെതകര്‍ക്കാനുള്ള ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നഗരസഭയുടെ ആവശ്യം പരിഗണിച്ച് കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് മത്സ്യമാര്‍ക്കറ്റ് തുറന്നു കൊടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 

പ്രസിഡന്റ്് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, വികെപി ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വിപി അബ്ദുല്‍ ഖാദര്‍, വികെ ബാവ, പിഎം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, എജിസി ബഷീര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad