കാസര്‍കോട് (www.evisionnews.co): കോവിഡ് ചികിത്സയിലായിരിക്കെ മരിച്ച മുളിയാര്‍ അമ്മംങ്കോട് ചക്ലിയ കോളനിയിലെ മഹാലിങ്കന്റെ മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ സംസ്‌കരിച്ചു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരിന്റെയും വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്തിന്റെയും നേതൃത്വത്തില്‍ വൈറ്റ് ഗാര്‍ഡ് ജില്ലാ ക്യാപ്റ്റന്‍ സിബി ലത്തീഫ് കാസര്‍കോട് മണ്ഡലം ക്യാപ്റ്റന്‍ അബൂബക്കര്‍ കരുമാനം ചെങ്കള പഞ്ചായത്ത് ക്യാപ്റ്റന്‍ ഗഫൂര്‍ ബേവിഞ്ച, യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ സിദ്ധ ചെര്‍ക്കള, വാര്‍ഡ് സെക്രട്ടറി ഫൈസല്‍ പൈച്ചു, കിദാസ് ബേവിഞ്ച എന്നിവര്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തി. മുളിയാര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകരായ പികെ ജലീല്‍, ജെസി ഡൊമനിക്, രേണുക എന്നിവര്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.
കോവിഡ് രോഗം സ്ഥിരീകരിച്ച് മരണപ്പെട്ട നിരവധി പേരുടെ സംസ്‌കാര ചടങ്ങുകകളാണ് വൈറ്റ്ഗാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയത്. നേരത്തെ ഒരു ക്രൈസ്തവ സഹോദരിയുടെ മൃതദേഹവും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ സംസ്‌കരിച്ചിരുന്നു.
Post a Comment
0 Comments