Type Here to Get Search Results !

Bottom Ad

സെപ്തംബര്‍- ഒക്ടോബര്‍ മാസത്തില്‍ കേരളത്തില്‍ കോവിഡ് രോഗികള്‍ 5000 കടക്കുമെന്ന് റിപ്പോര്‍ട്ട്

 
തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം സെപ്തംബര്‍- ഒക്ടോബര്‍ മാസത്തില്‍ പ്രതിദിനം അയ്യായിരം കടക്കുമെന്ന് ഐ.എം.എ പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ്. ആളുകള്‍ക്കിടയില്‍ ജാഗ്രത കുറവ് ഉണ്ടെന്നും അതാണ് കോവിഡ് കേസുകളുടെ എണ്ണം ഉയരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

'ഓണക്കാലത്ത് ജാഗ്രത മോശമായിരുന്നു. ഇത് വൈറസ് ബാധയുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി.' ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നില്ല. മാസ്‌ക് വയ്ക്കാത്തവര്‍ക്കും അകലം പാലിക്കാത്തവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണം. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും എബ്രഹാം വര്‍ഗീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad