ബോവിക്കാനം (www.evisionnews.co): കോണ്‍ഗ്രസ് നേതാവ് ചേക്കോട് ബാലകൃഷ്ണന്‍ നായര്‍ (72) നിര്യാതനായി. അസുഖം കാരണം കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മുളിയാറിലെ മതേതരത്വത്തിന്റെയും ജനകീയതയുടെയും മുഖമായിരുന്നു. സര്‍വ്വശ്രീ മേലത്ത് നാരായണന്‍ നമ്പ്യാരുടെ ശിശ്യനായി പൊതുരംഗത്ത് കടന്നുവന്ന് അദ്ദേഹത്തിന്റ പഞ്ചായത്ത് പ്രസിഡണ്ട് പദവിക്കു കീഴില്‍ അംഗമായിരുന്നു. ഇരുപത്തിമൂന്ന് വര്‍ഷത്തോളം ഗ്രാമ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്ക പ്പെടുകയും അതില്‍ ഒന്നരവര്‍ഷത്തോളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായും സേവനമനുഷ്ടിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്ന അദ്ദേഹം നിലവില്‍ ഡി.സി.സിയുടെ
എക്‌സിക്യൂട്ടീവ് അംഗവും സഹകരണ പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയും
കൂടിയാണ്. കാര്‍ഷിക വികസന സഹകരണ ബാങ്ക് സെക്രട്ടറിയായി
പ്രവര്‍ത്തിച്ചിരുന്നു. മുളിയാര്‍ മഹത്മജീ ഹൗസിംഗ് സൊസൈറ്റി പ്രസിഡണ്ടാണ്.
പരേതരായ സി. കുഞ്ഞിരാമന്‍ നായര്‍, കാര്‍ത്യായനി അമ്മ എന്നിവരുടെ മകനാണ്. എ. സരോജിനിയാണ് ഭാര്യ. മക്കള്‍: സി.എ.പ്രവീണ്‍ കുമാര്‍ (കാര്‍ഷിക വികസന ബാങ്ക് ജീവനക്കാരന്‍ )
സി.എ.പ്രതീപ് കുമാര്‍ (അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍
ഇന്‍സ്‌പെക്ടര്‍) സി.എ.പ്രസാദ് കുമാര്‍ (ഗള്‍ഫ്) മക്കളാണ്. മരുമക്കള്‍:
കെ.ജി. രമ്യ, സന്ധ്യാറാണി, കാവ്യശ്രീ. സഹോദരങ്ങള്‍: ദാമോദരന്‍ നായര്‍, ഭവാനി,
പ്രഭാകരന്‍, സുകുമാരന്‍, ദാക്ഷായണി. വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പില്‍
സംസ്‌കരിക്കും.
Post a Comment
0 Comments