ഉപ്പള (www.evisionnews.co): എന്നോ പൂട്ടിപ്പോയൊരു കച്ചവടത്തിന്റെ പേരില്‍ എംസി ഖമറുദ്ധീന്‍ എംഎല്‍എക്കെതിരെ സിപിഎം- ബിജെപി ചേര്‍ന്ന് നടത്തുന്ന കള്ളക്കഥകള്‍ അപഹാസ്യമാണെന്നും സ്വര്‍ണ്ണ കള്ളക്കടത്തിലും അഴിമതിയിലും പീഡനത്തിലും സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും മുഖം വികൃതമായപ്പോള്‍ അതില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എംസി ഖമറുദ്ധീനെതിരെ നടത്തുന്ന കള്ളപ്രചാരണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എ. മുക്താറും ജനറല്‍ സെക്രട്ടറി ബിഎം മുസ്തഫയും പ്രസ്താവിച്ചു.
സിപിഎമ്മിന്റെയും ബിജെപിയുടെയും പല നേതാക്കളും ജനങ്ങളില്‍ നിന്ന് ഷെയര്‍ പിരിച്ചും നിക്ഷേപം സ്വീകരിച്ചും തുടങ്ങിയ വിവിധങ്ങളായ കച്ചവട കഥകളും അതില്‍ സംഭവിച്ചതും യൂത്ത് ലീഗിനറിയാം. പക്ഷേ അത് വ്യക്തിപരമായ കാര്യമെന്ന നിലക്കാണ് മുസ്‌ലിം ലീഗ് പാര്‍ട്ടി കാണുന്നത്. കച്ചവടത്തില്‍ ലാഭനഷ്ടങ്ങള്‍ സ്വാഭാവികമാണ്. ഫാഷന്‍ ഗോള്‍ഡുമായി ബന്ധപ്പെട്ട കാര്യത്തില്‍ നിക്ഷേപകര്‍ക്ക് നിശ്ചിത കാലയളവില്‍ പണം തിരിച്ചു ല്‍കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയതാണ്. എംഎല്‍എക്കെതിരെ ഇത്തരത്തിലുള്ള പ്രതിഷേധം തുടര്‍ന്നാല്‍ യൂത്ത് ലീഗ് കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലന്നും കനത്ത തിരിച്ചടിയുണ്ടാകുമെന്നും യൂത്ത് ലീഗ് എംസി ഖമറുദ്ധീന്‍ എംഎല്‍എക്ക് സംരക്ഷണം ഒരുക്കുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
Post a Comment
0 Comments