കാസര്‍കോട് (www.evisionnews.co): വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കേറ്റ് ഒരു വര്‍ഷത്തേക്ക് നല്‍കേണ്ടത് ആറു മാസത്തേക്ക് ചുരുക്കി വര്‍ഷങ്ങളോളം സംസ്ഥാനം വാഹന ഉടമകളെ ചൂഷണം ചെയ്യുകയാണെന്ന് കെഎസ്‌യുവിഡി ആന്റ് ബിഎ ജില്ലാ പ്രസിഡന്റ് നൗഫല്‍ തായല്‍. 2012ന് ശേഷം പുറത്തിറങ്ങിയ ബിഎസ് ഫോര്‍ (ഭാരത് സ്റ്റേജ് എമിഷന്‍ നോംസ്) വാഹനങ്ങളുടെ പുക പരിശോധന സര്‍ട്ടിഫിക്കേറ്റിന് ഒരു വര്‍ഷത്തെ കാലാവധിയാണ് നല്‍കേണ്ടത്.
എന്നാല്‍ ഇവിടത്തെ പുക പരിശോധനാ കേന്ദ്രം നല്‍കുന്നത് ആറു മാസത്തെ സര്‍ട്ടിഫിക്കേറ്റാണ്. ഈ ഇനത്തില്‍ ഒട്ടേറെ പിഴ വാഹന ഉടമകള്‍ നല്‍കിട്ടുമുണ്ട്. നിലവില്‍ ബിഎസ് ത്രി വാഹനങ്ങള്‍ക്ക് മാത്രമേ ആറു മാസത്തേ പുക പരിശോധന സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ടത്. ഈ രീതി ഇനിയും തുടരുകയാണങ്കില്‍ ശക്തമായ സമരമുറകളുമായി മുന്നോട്ടു പോകുമെന്ന് കാസര്‍കോട് താലൂക്ക് കമ്മിറ്റി വിളിച്ച ഓണ്‍ലൈന്‍ മിറ്റിംഗില്‍ തുറന്നടിച്ചു. യോഗത്തില്‍ കലില്‍ എമറാത്ത്, ഇഷാം, മൊയ്തീന്‍ ബിടി, മുസ്തഫ, നിയാസ് സിഎ, ഷാഫി, നാസര്‍, ലത്തീഫ്, നസീബ് സംബന്ധിച്ചു.
Post a Comment
0 Comments