Type Here to Get Search Results !

Bottom Ad

പഞ്ചായത്ത് തെരഞ്ഞെടുപ്പ്: പിണറായി സര്‍ക്കാറിന്റെ മാഫിയ ഭരണത്തിനുള്ള തിരിച്ചടിയാവണം: കെ. നീലകണ്ഠന്‍

ഉപ്പള (www.evisionnews.co):ത്രിതല പഞ്ചയാത്ത് തെരഞ്ഞെടുപ്പില്‍ കേരളം ഭരിക്കുന്ന പിണറായി വിജയന്റെ മാഫിയ ഭരണത്തിനെതിരെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തികര്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ. നീലകണ്ഡന്‍ അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് കമ്മിറ്റി യോഗം ഉപ്പള മുസ്ലിം ലീഗ് ഓഫിസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള- കര്‍ണ്ണാടക അതിര്‍ത്തി പങ്കിടുന്ന എല്ലാ വഴികളും തുറന്ന് ഗതാഗതയോഗ്യമാക്കണമെന്നും യുഡിഎഫ് നേതാക്കള്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ ടിഎ മൂസ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ടിഇ അബ്ദുള്ള, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമദ് അലി, എംഎല്‍എമാരയ എംസി കമറുദീന്‍,എന്‍ എ നെല്ലി ക്കുന്ന്, ജില്ലാ യുഡിഎഫ് നേതാക്കളായ പിഎ അഷ്‌റഫ് അലി, അസീസ് മരിക്കെ, വിപി അബ്ദുല്‍ കാദര്‍, എം അബ്ബാസ് സോമശേഖര, സുന്ദര ആരിക്കാടി,നാഷണല്‍ അബ്ദുള്ള ഡിഎംകെ മുഹമ്മദ്, മുനീര്‍ ഉപ്പള ഹര്‍ഷാദ് വോര്‍ക്കാടി, അഡ്വ: സക്കീര്‍ അഹമ്മദ്, സത്യന്‍ സി ഉപ്പള ,കാദര്‍ മഞ്ചേശ്വരം, ദിവാകര ബെല്‍ഗാം, മുഹമ്മദ് ചിപ്പാര്‍, അന്തു ഹാജി, ഷാനിദ് കയ്യംകൂടല്‍ സംബന്ധിച്ചു. കണ്‍വീനര്‍ മഞ്ജുനാഥ് ആള്‍വ സ്വാഗതവും അഷ്റഫ് കര്‍ള നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad