ദേശീയം (www.evisionnews.co): പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയായ യുവാവിനെ വിവാഹപന്തലില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ കാവേരിപട്ടണം കറുകഞ്ചാവടിയില്‍ മാതൃസഹോദരനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ മൂന്നംഗ സംഘമാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
കഴിഞ്ഞ മാസം അവസാനമാണ് പെണ്‍കുട്ടി കോയമ്പത്തൂരിലെ തന്റെ വീട്ടില്‍ തിരിച്ചെത്തിയത്. വയര്‍ അസാധാരണമായി വീര്‍ത്തിരിക്കുന്നത് ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ വയറ്റില്‍ മുഴയാണെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. തുടര്‍ന്ന് നടന്ന പരിശോധനയില്‍ പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് ചൈല്‍ഡ്ലൈനിലും പോലീസിലും പരാതി നല്‍കി.
മാതൃസഹോദരനൊപ്പം താമസിച്ചിരുന്ന സമയത്തു 54 വയസുള്ള ഉദയന്‍, ശക്തി, രാംരാജ് എന്നിവര്‍ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. വിവരമറിഞ്ഞ ഗ്രാമവാസികള്‍ ഉദയന്റെ വീടാക്രമിച്ചു. ഇയാളെ കൈകാര്യം ചെയ്തതിനു ശേഷമാണു പോലീസിന് കൈമാറിയത്. തുടര്‍ന്ന് ശക്തിയുടെ വീട്ടിലെത്തിയപ്പോഴാണ് വിവാഹ സല്‍ക്കാരം നടക്കുന്നത് പോലീസ് കണ്ടത്. ഇയാളെ കസ്റ്റഡിയിലെടുത്തതോടെ വിവാഹ സല്‍ക്കാരം മുടങ്ങി. രാംരാജിന് വേണ്ടി തിരച്ചില്‍ തുടങ്ങിയതായി പോലീസ് അറിയിച്ചു.
Post a Comment
0 Comments