കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാല എംഎ മലയാളം പരീക്ഷയില്‍ ഒന്നാം റാങ്കിന്റെ തിളക്കവുമായി ബിഎ ആയിഷത്ത് ഹസൂറ. നേരത്തെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബിഎ മലയാളത്തില്‍ (2015 2018) കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ നിന്ന് യൂണിവേഴ്‌സിറ്റി തലത്തില്‍ രണ്ടാം റാങ്ക് നേടിയിരുന്നു.
ചൗക്കി കുന്നില്‍ സ്വദേശിയും എരിയാലിലെ ഹോട്ടല്‍ വ്യാപാരിയുമായ ബി. അബ്ബാസിന്റെയും നസിയയുടെയും മകളാണ്. 'മാപ്പിളപ്പാട്ടിലെ ദേശീയത- ഉബൈദ് കവിതകളുടെ പഠനം' എന്ന പുസ്തകം നെഹ്‌റു കോളജ് സാഹിത്യവേദി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2018ല്‍ യുജിസി നെറ്റ്- ജെആര്‍എഫ് നേടിയിട്ടുണ്ട്.
Post a Comment
0 Comments