കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഇഎസ്‌ഐ ആസ്പത്രി അനുവദിക്കണമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു. മാസം തോറും ഇഎസ്‌ഐ വിഹിതം അടയ്ക്കുന്ന തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും ജില്ലയില്‍ ചികിത്സ ലഭിക്കുന്നില്ല. വിദഗ്ദ ചികിത്സ കിട്ടണമെങ്കില്‍ ജില്ലക്ക് പുറത്ത് പോകേണ്ട അവസ്ഥയാണുള്ളത്. ജില്ലയില്‍ ഇഎസ്ഐ ആസ്പത്രിയില്ല. കോവിഡ് കാലമായതിനാല്‍ ദീര്‍ഘയാത്ര പലര്‍ക്കും ദുഷ്‌കരമാണ്. അവകാശപ്പെട്ട ചികിത്സാ സൗജന്യം ഇഎസ്‌ഐ അംഗങ്ങള്‍ക്കു ലഭിക്കുന്നില്ല.
ഇഎസ്‌ഐ അംഗങ്ങളായ തെഴിലാളികള്‍ക്കും ആശ്രിതര്‍ക്കും വിദഗ്ദ്ധ ചികില്‍സ സ്വകാര്യ ആസ്പത്രികളില്‍ നിന്ന് നേരത്തെ ലഭിച്ചിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ അത് നിലച്ചു.പരിയാരം മെഡിക്കല്‍ കോളജിനെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. നൂറു കിലോമിറ്ററിലേറെ സഞ്ചരിച്ചാലേ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് അവിടെ എത്താനാവൂ. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഇഎസ്‌ഐ അംഗങ്ങള്‍ക്ക് ജില്ലയില്‍ തന്നെ സൗജന്യ വിദഗ്ദ ചികിത്സ ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, തൊഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍, ഇഎസ്‌ഐ യറക്ടര്‍ എന്നിവര്‍ക്ക് അയച്ച കത്തില്‍ എംഎല്‍എ ചൂണ്ടിക്കാട്ടി.
Post a Comment
0 Comments