കാസര്‍കോട് (www.evisionnews.co): ജില്ലയിലെ ഏക പൊതുമേഖല വ്യവസായ സ്ഥാപനമായ ഭെല്‍ ഇഎംഎല്ലിന്റെ കാര്യത്തില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരും സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാരും കള്ളനും പോലീസും കളിക്കുകയാണെന്ന് എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് എ. അബ്ദുല്‍ റഹ്മാന്‍ ആരോപിച്ചു. ഭെല്‍ ഇഎംഎല്‍ കമ്പനിയെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്.ടി.യു ജില്ലാ കമ്മിറ്റി കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കമ്പനി കയ്യൊഴിയാന്‍ നാലുവര്‍ഷം മുമ്പ് തീരുമാനിച്ച കേന്ദ്ര സര്‍ക്കാര്‍ നാളിത് വരെയും അന്തിമ അനുമതി നല്‍കിയിട്ടില്ല. കമ്പനി പുര്‍ണ്ണമായും ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തീരുമാനിച്ചിട്ട് മൂന്ന് വര്‍ഷവുമായി. കൈമാറ്റത്തിന് തീരുമാനമെടുത്ത ഇരു സര്‍ക്കാരുകളും നടപ്പിലാക്കാതെ തൊഴിലാളികളെ പെരുവഴിയിലാക്കുകയാണ്. സ്ഥാപനത്തെയും ജീവനക്കാരെയും സംരക്ഷിക്കാന്‍ ബഹുജന പ്രക്ഷോഭം തുടരുമെന്നും അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എ.അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. ദേശീയ സെക്രട്ടറി കെപി മുഹമ്മദ് അഷ്‌റഫ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, കുഞ്ഞാമദ് കല്ലൂരാവി, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളോ, ടിപി മുഹമ്മദ് അനീസ്, പിഐഎ ലത്തീഫ്, മാഹിന്‍ മുണ്ടക്കൈ, മന്‍സൂര്‍ മല്ലത്ത്, സുബൈര്‍ മാര, സിദ്ധീഖ് ചക്കര, ഇബ്രാഹിം എതിര്‍ത്തോട്, വി. മുഹമ്മദ് ബേഡകം, ഷബീര്‍ തുരുത്തി പ്രസംഗിച്ചു.
Post a Comment
0 Comments