കാസര്‍കോട് (www.evisionnews.co): കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ടെക്നോളജി തുടങ്ങിയ തൊഴിലധിഷ്ടിത പരിശീലന കേന്ദ്രങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമാണെങ്കില്‍ പ്രവര്‍ത്തനാനുമതി നല്‍കുന്നതിന് യോഗം തീരുമാനിച്ചു. മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂളുകളിലെ ലേണേഴ്സ് ലൈസന്‍സിനുള്ള ക്ലാസുകളും ഇപ്രകാരം നടത്താം. ഡ്രൈവിംഗ് സ്‌കൂളുകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ആര്‍ടിഒ പരിശോധിക്കേണ്ടതും ലംഘനം കണ്ടെത്തിയാല്‍ സ്ഥാപനം അടച്ചിടുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കേണ്ടതുമാണ്. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ടെക്നോളജി തുടങ്ങിയ സ്ഥാപനങ്ങളിലെ പരിശോധനയ്ക്ക് ജില്ലയിലെ എഞ്ചിനീയറിംഗ് കോളജ്, പോളിടെക്‌നിക്ക്, ഐടിഐ അധ്യാപകരെ നിയോഗിക്കുന്നതിനും തീരുമാനിച്ചു.
കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ടെക്നോളജി തുടങ്ങിയ തൊഴിലധിഷ്ടിത പരിശീലന കേന്ദ്രങ്ങള്‍ തുറക്കാം
17:44:00
0
കാസര്‍കോട് (www.evisionnews.co): കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ടെക്നോളജി തുടങ്ങിയ തൊഴിലധിഷ്ടിത പരിശീലന കേന്ദ്രങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമാണെങ്കില്‍ പ്രവര്‍ത്തനാനുമതി നല്‍കുന്നതിന് യോഗം തീരുമാനിച്ചു. മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂളുകളിലെ ലേണേഴ്സ് ലൈസന്‍സിനുള്ള ക്ലാസുകളും ഇപ്രകാരം നടത്താം. ഡ്രൈവിംഗ് സ്‌കൂളുകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ആര്‍ടിഒ പരിശോധിക്കേണ്ടതും ലംഘനം കണ്ടെത്തിയാല്‍ സ്ഥാപനം അടച്ചിടുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കേണ്ടതുമാണ്. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ടെക്നോളജി തുടങ്ങിയ സ്ഥാപനങ്ങളിലെ പരിശോധനയ്ക്ക് ജില്ലയിലെ എഞ്ചിനീയറിംഗ് കോളജ്, പോളിടെക്‌നിക്ക്, ഐടിഐ അധ്യാപകരെ നിയോഗിക്കുന്നതിനും തീരുമാനിച്ചു.
Post a Comment
0 Comments