Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 2910 പേര്‍ക്ക്കൂടി കോവിഡ്: കാസര്‍കോട് 110 പേര്‍ക്ക് രോഗം, 177 രോഗമുക്തി


ജില്ലയില്‍ 110 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 102 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 177 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.


വീടുകളില്‍ 3572 പേരും സ്ഥാപനങ്ങളില്‍ 1278 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4850 പേരാണ്. പുതിയതായി 173  പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 256  സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 185 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 217  പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 216 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 179 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

8514 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 668  പേര്‍ വിദേശത്ത് നിന്നെത്തിയവരും 496 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 7350 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 6469  പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 70 ആയി. നിലവില്‍ 1975 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 846 പേര്‍ വീടുകളില്‍ ചികിത്സയില്‍ തുടരുന്നു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

കാഞ്ഞങ്ങാട്- 20
വോര്‍ക്കാടി- 1
കാസര്‍കോട്- 9
കുമ്പള- 7
കിനാനൂര്‍ കരിന്തളം- 4
അജാനൂര്‍- 7
മുളിയാര്‍- 5
ദേലംപാടി- 1
ബദിയഡുക്ക- 2
ചെങ്കള- 5
ചെമ്മനാട്- 3
മൊഗ്രാല്‍പുത്തൂര്‍- 1
ബേഡഡുക്ക- 1
പിലിക്കോട്- 2
തൃക്കരിപ്പൂര്‍- 1
ഉദുമ- 6
നീലേശ്വരം- 15
ചെറുവത്തൂര്‍- 1
കയ്യൂര്‍ചീമേനി- 2
കള്ളാര്‍- 3
പനത്തടി- 1
പുല്ലൂര്‍ പെരിയ- 2
പള്ളിക്കര- 5
പുത്തിഗെ- 1
മധൂര്‍- 4
മഞ്ചേശ്വരം- 1

Post a Comment

0 Comments

Top Post Ad

Below Post Ad