കാസര്‍കോട് (www.evisionnews.co): കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും വിദ്യാഭ്യാസ വിഭാഗത്തില്‍ ഡോക്ടറേറ്റ് നേടിയ ശരീഫ് പൊവ്വലിനെ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യയുടെ കാസര്‍കോട് യൂണിറ്റ് അഭിനന്ദിച്ചു. യൂണിറ്റ് പ്രസിഡന്റ് മൂസാ ബി. ചെര്‍ക്കള ഉപഹാരം നല്‍കി.
ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളും പ്രതിബന്ധങ്ങളും തരണം ചെയ്ത് നിശ്ചയദാര്‍ഢ്യത്തോടെയും കഠിനാധ്വാനത്തിലൂടെയും നേടിയെടുത്ത ബഹുമതിയാണ് ശരീഫ് പൊവ്വല്‍ നേടിയിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പലപ്പോഴും നിസാര പ്രശ്‌നങ്ങളുടെ പേരില്‍ ജീവിത ലക്ഷ്യത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പുതിയ തലമുറക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രചോദനവും മാതൃകാപരവുമാവട്ടെ എന്നും അദ്ദേഹം ആശംസിച്ചു. കാസര്‍കോട് സിജി യൂണിറ്റ് ജനറല്‍ സെക്രട്ടറി നിസാം ബോവിക്കാനം, കോ ഓര്‍ഡിനേറ്റര്‍ ഷമീര്‍ മാസ്റ്റര്‍ തെക്കില്‍, ഹക്കീം മാസ്റ്റര്‍ ചെര്‍ക്കള സംബന്ധിച്ചു.

Post a Comment
0 Comments