Type Here to Get Search Results !

Bottom Ad

'തങ്ങള്‍; വിളക്കണഞ്ഞ വര്‍ഷങ്ങള്‍' പ്രകാശനം ചെയ്തു: ശിഹാബ് തങ്ങള്‍ നന്മയും സ്‌നേഹവും കരുതലായി സൂക്ഷിച്ച ജനനേതാവ്: ഹൈദരലി തങ്ങള്‍


മലപ്പുറം (www.evisionnews.co): നന്മയും സ്‌നേഹവും കരുതലായി സൂക്ഷിച്ച ജനനേതാവായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍. അദ്ദേഹം കേരളത്തിന്റെ മാത്രം നേതാവല്ലെന്നും ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയമായ നിലപാടുള്ള ലോകോത്തര നേതാവായിരുന്നെന്നും അദ്ദേഹത്തിന്റെ വ്യക്തി മാഹാത്മ്യം എക്കാലത്തും ഓര്‍മിക്കപ്പെടുമെന്നും തങ്ങള്‍ പറഞ്ഞു.

മതത്തിന്റെയോ ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ അതിര്‍വരമ്പുകളില്ലാതെ സ്‌നേഹത്തിന്റെ അവരിചിതമായ ഇടങ്ങളെ, മനുഷ്യമനസ്സില്‍ അനാവരണം ചെയ്ത് ശിഹാബ് തങ്ങള്‍ ഇന്നും ജീവിക്കുന്നു. തങ്ങളുടെ പതിനൊന്നാം ചരമ വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിത ഗന്ധിയായ ഓര്‍മകള്‍, നിലപാടുകള്‍ എന്നിവ കോര്‍ത്തിണക്കി പ്രമുഖര്‍ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമായ, 'തങ്ങള്‍; വിളക്കണഞ്ഞ വര്‍ഷങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവും അനുസ്മരണ ചടങ്ങില്‍ നടന്നു.

ഡോ. സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴി തയ്യാറാക്കിയ ഗ്രന്ഥം ഹൈദറലി ശിഹാബ് തങ്ങള്‍ എം.വി.ശ്രേയസ് കുമാറിന് കോപ്പി നല്‍കി പ്രകാശനം ചെയ്തു. പി.കെ കുഞ്ഞാലിക്കുട്ടി. എം.പി, ഇ.ടി. മുഹമ്മദ് ബശീര്‍, പി.വി. അബ്ദുല്‍ വഹാബ് എം.പി, കെപിഎ മജീദ് ,ബഷീര്‍ അലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, റശീദലി ശിഹാബ് തങ്ങള്‍, സി.കെ. സുബൈര്‍ പ്രഭാഷണം നടത്തി. ഡോ. എം.കെ. മുനീര്‍ പുസ്തക പരിചയം നടത്തി. ഡോ. സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴി നന്ദി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad