Type Here to Get Search Results !

Bottom Ad

സംസ്ഥാനത്തിന് പ്രളയ മുന്നറിയിപ്പുമായി കേന്ദ്രം: വരുന്ന നാലുദിവസം മഴ ശക്തമാകാന്‍ സാധ്യത


കേരളം (www.evisionnews.co): സംസ്ഥാനത്തിന് പ്രളയ മുന്നറിയിപ്പുമായി കേന്ദ്രം. കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്. ബാംഗാള്‍ ഉള്‍ക്കടലില്‍ പുതിയതായി രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഞായറാഴ്ച വരെയുള്ള നാല് ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാദ്ധ്യതയുണ്ട്.

കേരളം, മാഹി, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, അടക്കം 10 സംസ്ഥാനങ്ങളില്‍ വരുന്ന നാലു ദിവസം ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സെന്‍ട്രല്‍ ജല കമ്മീഷന്‍ സ്‌പെഷ്യല്‍ ഫ്‌ളഡ് അഡൈ്വസറി ഇറക്കിയത്. കേരളത്തില്‍ പെരിയാര്‍ തടത്തില്‍ ശക്തമായ മഴ ലഭിക്കും. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയതോതില്‍ ജലനിരപ്പ് ഉയരാം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad