Type Here to Get Search Results !

Bottom Ad

കേരള കര്‍ണാടക അതിര്‍ത്തിയിലെ മുഴുവന്‍ റോഡുകളും തുറക്കണം: എംസി ഖമറുദ്ധീന്‍


തിരുവനന്തപുരം (www.evisionnews.co): കേരള കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലെ മുഴുവന്‍ റോഡുകളും ഉടന്‍ തറക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ധീന്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് കത്ത് നല്‍കി. മഞ്ചേശ്വരം മണ്ഡലത്തിലടക്കം ജില്ലയിലെ പല പ്രദേശങ്ങളും കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളാണ്, ഇവിടെയുള്ളവര്‍ രണ്ടു സംസ്ഥാനങ്ങളെയും പരസ്പരം ആശ്രയിചാണ് കഴിഞ്ഞു വന്നിരുന്നത്. 
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട അതിര്‍ത്തി പാതകള്‍ തുറക്കുന്നത് നീണ്ടു പോവുന്നത് മൂലം ഏറെ ദുരിതത്തിലായിരിക്കുകയാണ് അതിര്‍ത്തി പ്രദേശത്തുള്ളവര്‍, ഇരു സംസ്ഥാനങ്ങളിലായി ചെറുകിട വ്യാപാരസ്ഥാപനങ്ങളും മറ്റു ബിസിനസ്സുകളുമായി കഴിഞ്ഞിരുന്നവര്‍ വരുമാന മാര്‍ഗ്ഗമില്ലാതെ ജീവിതചെലവിന് കഷ്ടപ്പെടുകയാണെന്നടക്കമുള്ള കാര്യങ്ങള്‍ എംഎല്‍എ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി.

ഹോസ്പിറ്റല്‍ സൗകര്യത്തിനും അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനു പോലും ഇവിടെയുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു,  കര്‍ണാട യിലേക്കുള്ള പ്രധാന റോഡായ മംഗലാപുരം-കാസര്‍ഗോഡ് ദേശീയപാതയിലെ തലപ്പാടി അതിര്‍ത്തി ഉപാധികളോടെ തുറന്നെങ്കിലും മറ്റു പ്രദേശങ്ങളിലെ അതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങള്‍ ഇന്നും വിഷമത്തിലാണ്. 
മണ്ഡത്തിലെ ഇത്തരത്തിലുള്ള കര്‍ണാടകയുമായി പങ്കിടുന്ന മറ്റു അതിര്‍ത്തി പാതകള്‍ ഇവിടെത്തെ ജനങ്ങള്‍ക്ക് പാസുകളില്ലാതെ ആവശ്യങ്ങള്‍ക്കായി പോയി വരാനുള്ള അനുമതി നല്‍കുവാനും ഇവിടങ്ങളില്‍ അടച്ചിട്ട റോഡുകള്‍ ഉടന്‍ തുറന്നു കൊടുക്കുവാനുമുള്ള നടപടികള്‍ കൈക്കൊള്ളാനും എംസി ഖമറുദ്ധീന്‍ എംഎല്‍എ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad