കാസര്‍കോട് (www.evisionnews.co): കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പൊലിസിനെ ചുമതലപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്് ടിഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും ആവശ്യപ്പെട്ടു. നിലവില്‍ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്ന ചുമതലകളാണ് സര്‍ക്കാര്‍ പൊലീസിന് നല്‍കുന്നത്. നിലവില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊലീസ് നടത്തുന്ന അതിക്രമവും പൊലീസ് രാജും സംസ്ഥാനത്ത് വലിയ വിവാദമാവുകയും ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഇനി പൂര്‍ണ ചുമതല പൊലീസിന് നല്‍കി കൊറോണയുടെ മറവില്‍ ജനങ്ങളെ ഒന്നടങ്കം അടിച്ചൊതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
സ്വര്‍ണ്ണക്കടത്തിന്റെയും വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമവും വഴി ജനകീയ വിചാരണ നേരിടുന്ന സര്‍ക്കാറിനെതിരേയുള്ള പ്രക്ഷോഭങ്ങളും എതിര്‍ശബ്ദങ്ങളും ഇല്ലായ്മ ചെയ്യുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസിന് ചുമതല നല്‍കുന്നത്. ജനങ്ങളുടെ മേല്‍ ഉരുക്ക് മുഷ്ടി പ്രയോഗത്തിന് പൊലീസിന് പൂര്‍ണ ചുമതല നല്‍കാനുള്ള തീരുമാനം ഗുണത്തെക്കാള്‍ ദോഷത്തിന് കാരണമാകും. ഇത് മനസിലാക്കി സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നും ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

Post a Comment
0 Comments