Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 2154 പേര്‍ക്ക് കോവിഡ്: കാസര്‍കോട് 159പേര്‍ക്ക് കൂടി രോഗബാധ

സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 151 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 45 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 26ന് മരണമടഞ്ഞ പശ്ചിമ ബംഗാളിലെ അതിഥി തൊഴിലാളി സനാതന്‍ദാസ് (49), കണ്ണൂര്‍ കോട്ടയം മലബാര്‍ സ്വദേശി ആനന്ദന്‍ (64), ആഗസ്റ്റ് 24ന് മരണമടഞ്ഞ കണ്ണൂര്‍ ഇരിട്ടി സ്വദേശി അന്നാമ്മ (90), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പാലയ്യന്‍ (64), തൃശൂര്‍ അവിനിശേരി സ്വദേശി അമ്മിണി (63), ആഗസ്റ്റ് 17ന് മരണമടഞ്ഞ കാസര്‍ഗോഡ് ചന്ദ്രഗിരി സ്വദേശി സുബൈര്‍ മുഹമ്മദ് കുഞ്ഞി (40), ആഗസ്റ്റ് 23ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി ചന്ദ്രന്‍ (66) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 287 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 110 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 305 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 212 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 202 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 90 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 11, കണ്ണൂര്‍ ജില്ലയിലെ 9, കാസര്‍ഗോഡ് ജില്ലയിലെ 4, കൊല്ലം, മലപ്പുറം ജില്ലകളിലെ 3 വീതവും, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1766 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 161 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 53 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 132 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 258 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 72 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 182 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 115 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 64 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 328 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 110 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 22 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 113 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 111 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 23,658 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,849 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad