കാസര്‍കോട് (www.evisionnews.co): പൊതുജനങ്ങളോട് പ്രതിബദ്ധതയുള്ള സിവില്‍ സര്‍വീസ് കെട്ടിപ്പടുക്കണമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല. സ്റ്റേറ്റ് ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജീവനക്കാരോടുള്ള ദ്രോഹ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും കസാര്‍കോട് എയിംസ് സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എ. ഇസ്മായില്‍ സേട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹമീം മുഹമ്മദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും രൂപരേഖയും അവതരിപ്പിച്ചു. ട്രഷറര്‍ കെപി ഫൈസല്‍, വൈസ് പ്രസിഡന്റ് അസര്‍ എംഎ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജവഹര്‍ അലി ഖാന്‍, എസ്ഇയു സംസ്ഥാന വൈസ് പ്രസിഡന്റ് നാസര്‍ നങ്ങാരത്ത്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അന്‍വര്‍ ടികെ, ജില്ലാ പ്രസിഡന്റ്് സലീം. ടി, മുന്‍ ജില്ലാ പ്രസിഡന്റ് ഒ.എം ഷഫീഖ്, സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, എന്‍പി സൈനുദ്ദീന്‍, കെ. ഷംസുദ്ധീന്‍, അന്‍വര്‍ ഷമീം പ്രസംഗിച്ചു. ഭാരവാഹികള്‍: എന്‍.പി.സൈനുദ്ദീന്‍ (പ്രസി), എന്‍ബി അഷ്റഫ് (വൈസ് പ്രസി), കെ. ഷംസുദ്ധീന്‍ (ജന. സെക്ര), റാഷിദ് (സെക്ര), സെഡ്.എ അന്‍വര്‍ ഷമീം (ട്രഷ).
Post a Comment
0 Comments