ചട്ടഞ്ചാല്‍ (www.evisionnews.co): നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളുമുള്ള ചട്ടഞ്ചാല്‍ ടൗണില്‍ ട്രാഫിക്ക് സംവിധാനം ഏര്‍പ്പെടുത്തണം. ദേശീയ പാതയില്‍ മത്സ്യം വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങളുടെ മരണപ്പാച്ചല്‍ കാരണം നിരവധി അപകടങ്ങള്‍ കഴിഞ്ഞകാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇതിന് അടിയന്തിരമായി പരിഹാരം കാരണമെന്ന് എംഎസ്എഫ് ചട്ടഞ്ചാല്‍ ശാഖാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
യൂത്ത് ലീഗ് സെക്രട്ടറി അന്‍സാരി മാളികെ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടിഡി ഹസന്‍ ബസരി ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് ദേശീയ സമിതി അംഗം റഊഫ് ബായിക്കര മുഖ്യപ്രഭാഷണം നടത്തി. സഫ്‌വാന്‍ മങ്ങാടന്‍ സ്വാഗതം പറഞ്ഞു. എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ്് നശാത് പരവനടുക്കം, യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് ഹസൈനാര്‍, അബു മാഹിനാബാദ്, സാദിഖ് ആലംപാടി, ബാസിത്, അര്‍ഷാദ് പട്ടുവത്തില്‍ പ്രസംഗിച്ചു. എംഎസ്എഫ് മണ്ഡലം വൈസ് പ്രസിഡന്റ്് അര്‍ഷാദ് എയ്യള റിട്ടേണിംഗ് ഓഫീസറായിരുന്നു.
ഭാരവാഹികള്‍: അര്‍ഷാദ് പട്ടുവത്തില്‍ (പ്രസി്), രിഫായി സിഎം നഗര്‍, മുന്‍തസിര്‍,ആദില്‍ (വൈസ് പ്രസി), ബാദുഷ (ജന സെക്ര), മാലിക്ക് ബാഡൂര്‍, വിനീഷ് പള്ളത്തുങ്കാല്‍, ഷാഹിദ് കുന്നാറ (സെക്ര), ഇസ്ഹാഖ് ബായിക്കര (ട്രഷ).
Post a Comment
0 Comments