കാസര്‍കോട് (www.evisionnews.co): മുസ്്‌ലിം ലീഗ് കര്‍ണാടക സംസ്ഥാന വൈസ് പ്രസിഡന്റും ദീര്‍ഘകാലം കര്‍ണാടക സംസ്ഥാന മുസ്്‌ലിം ലീഗ് പ്രസിഡന്റുമായിരുന്ന പരേതനായ സി. അബ്ദുല്‍ ഹമീദിന്റെ മകന്‍ സി അഹമ്മദ് ജമാലിന്റെ നിര്യാണത്തില്‍ മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാനും അനുശോചിച്ചു.
ദക്ഷിണ കര്‍ണാടകയില്‍ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ ഇടപെടലുകള്‍ നടത്തിയ നേതാവായിരുന്നു ജമാല്‍ സാഹിബെന്ന് നേതാക്കള്‍ അനുസ്മരിച്ചു. മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി, എംസി ഖമറുദ്ധീന്‍ എംഎല്‍എ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ എന്നിവരും അനുശോചനം രേഖപ്പെടുത്തി.
Post a Comment
0 Comments