Type Here to Get Search Results !

Bottom Ad

തലപ്പാടി വഴി രോഗികള്‍, അടിയന്തര സാഹചര്യങ്ങളില്‍ പോയി വരുന്നവര്‍ക്ക് പരിശോധന വേണ്ട


കാസര്‍കോട് :(www.evisionnews.co) ജില്ലയില്‍ നിന്നും കര്‍ണാടകയിലേക്ക് തലപ്പാടി വഴി ചികിത്സയ്ക്കും മറ്റും കടന്നു പോവുകയും അന്നേ ദിവസം മടങ്ങുന്ന വരുമായ രോഗികള്‍, ബിസിനസുകാര്‍, അടിയന്തര സാഹചര്യങ്ങളില്‍ പോയി വരുന്ന മറ്റുള്ളവര്‍ എന്നിവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഈവിഷയം ചര്‍ച്ച ചെയ്യുന്നതിന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദ്ദേശ പ്രകാരം ചേര്‍ന്ന ജില്ലാ കലക്ടര്‍ ജില്ലാ പൊലീസ് മേധാവി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ പങ്കെടുത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. 

എന്നാല്‍ ദിവസേന സ്ഥിരമായി കര്‍ണാടകയില്‍ പോയി വരുന്നവര്‍ 21 ദിവസത്തില്‍ ഒരു തവണ വീതം കോവിഡ് 19 ജാഗ്രത വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ആന്റിജെന്‍ ടെസ്റ്റ് നെഗറ്റീവ് റിപ്പോര്‍ട്ട് അപ് ലോഡ് ചെയ്യേണ്ടതാണെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കാസര്‍ക്കോട് ജില്ലയിലേക്ക് വരുന്നവരും ഈ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad