Type Here to Get Search Results !

Bottom Ad

മാധ്യമങ്ങള്‍ നേര്‍വഴി കാട്ടാനുള്ള വിളക്ക് മാടങ്ങള്‍ യഹ്യ തളങ്കര


ദുബൈ (www.evisionnews.co): പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ നല്ലത് തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിന്നു. സോഷ്യല്‍ മീഡിയകളില്‍ ആ സൗകര്യം മിക്കവാറും കിട്ടാറില്ലെന്നതും ഒരു സത്യമാണ്. നല്ലതും ചീത്തയും മിശ്രിതമായിട്ടാണ് ഈ മീഡിയകളില്‍ വരാറുള്ളതെന്നും അത് തിരിച്ചറിയാന്‍ കഴിയാത്ത യുവാക്കളെ വഴിതെറ്റിക്കാന്‍ കാരണമാകാറുണ്ടെന്നും അത് പരിഹരിക്കാന്‍ പത്ര മാദ്ധ്യമങ്ങള്‍ക്ക് കഴിയുമെന്നും വായനക്കാരെ ബൗദ്ധികപരമായ സത്യസന്ധമായ അറിവുകള്‍ അറിയാനുള്ള മാര്‍ഗമാക്കി മാറ്റാന്‍ മീഡിയ ശ്രമിക്കുന്നെണ്ടെന്നും അത് ഒരു പരിധി വരെ വിജയിക്കുന്നെണ്ടെന്നും പ്രമുഖ വ്യവസായിയും രചയിതാവും കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാനും മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഗവെര്‍ണിങ് ബോഡി ചെയര്‍മാന്‍ കൂടിയായ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു.

ദുബൈ കെഎംസിസി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് അന്ധകാരത്തില്‍ നേര്‍വഴി കാണിക്കുന്ന വിളക്ക് മാടങ്ങളാണ് പത്രമാധ്യമങ്ങളെന്നും അത് മെല്ലെ അണക്കാന്‍ ശ്രമിക്കുന്ന കാറ്റുകളെ പ്രധിരോധിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ സദാ ജാകരൂകരാവണമെന്നും അത് പോലെ തന്നെ പത്രങ്ങള്‍ വായിക്കുന്ന ശീലം യുവാക്കള്‍ തുടരണമെന്നും സോഷ്യല്‍ മീഡിയകളെ സെലക്ടീവായി ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുബൈ കെഎംസിസി ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. മിഡില്‍ ഈസ്റ്റ് ചന്ദ്രിക ജനറല്‍ മാനേജരും ദുബൈ കെഎംസിസി പ്രസിഡന്റുമായ ഇബ്രാഹിം എളേറ്റില്‍ മുഖ്യ പ്രഭാഷണം നടത്തി ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ദുബൈ കെഎംസിസി ജനറല്‍ സെക്രട്ടറി മുസ്തഫ തിരൂര്‍ ദുബൈ കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി വൈസ് പ്രസിഡന്റ. ഹനീഫ് ചെര്‍ക്കള ലീഗല്‍ സെല്‍ ചെയര്‍മാനും ദുബൈ കെഎംസിസി സെക്രട്ടറിയുമായ അഡ്വ. ഇബ്രാഹിം ഖലീല്‍, സെക്രട്ടറി സാദിഖ് തിരുവനന്തപുരം ജില്ലാ ട്രഷറര്‍ ഹനീഫ് ടിആര്‍ മേല്‍പറമ്പ്, ജില്ലാ ആക്ടിംഗ് പ്രസിഡന്റ റാഫി പള്ളിപ്പുറം, ജില്ലാ കോഡിനേറ്റര്‍ കെപി അബ്ബാസ് കളനാട്, ജില്ലാ ഭാരവാഹികളായ അബ്ദുല്‍ റഹ്മാന്‍ ബീച്ചാരക്കടവ്, സിഎച്ച് നൂറുദീന്‍, റഷീദ് ഹാജി കല്ലിങ്കാല്‍, സലിം ചേരങ്കൈ, മഹ്മൂദ് ഹാജി പൈവളിക, യൂസഫ് മുക്കൂട്, അഹമ്മദ് ഇ ബി, ഫൈസല്‍ മുഹ്സിന്‍, ഹസൈനാര്‍ ബീജന്തടുക്ക, സലാം തട്ടാഞ്ചേരി, അഷ്റഫ് പാവൂര്‍, മുഹമ്മദ് കുഞ്ഞി എംസി, ഹാഷിം പടിഞ്ഞാര്‍, ശരീഫ് പൈക്ക പങ്കെടുത്തു. 

മണ്ഡലം ഭാരവാഹികളായ അയ്യൂബ് ഉറുമി ഫൈസല്‍, പട്ടേല്‍ ഇസ്മായില്‍ നാലാംവാതുക്കല്‍, ഹനീഫ് ബാവ നഗര്‍, എജിഎ റഹ്മാന്‍, ഡോ. ഇസ്മായില്‍, പിഡി നൂറുദ്ദീന്‍, ഷബീര്‍ കീഴൂര്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, ഷബീര്‍ കൈതക്കാട്, ഇബ്രാഹിം ബേരികെ, സത്താര്‍ ആലമ്പാടി, സി ബഷീര്‍ പള്ളിക്കര, ബഷീര്‍ പാറപ്പള്ളി, ശരീഫ് ചന്ദേര, സിദ്ദീഖ് ചൗക്കി, ഷംസീര്‍ അടൂര്‍, റഷീദ് ആവിയില്‍, സലാം മാവിലാടം, മുനീര്‍ ബേരികെ, സുബൈര്‍ അബ്ദുല്ല, ആരിഫ് ചെരുമ്പ, സൈഫുദ്ദീന്‍ കെഎം, ഷുഹൈല്‍ കോപ്പ, സുബൈര്‍ കുബണൂര്‍, മന്‍സൂര്‍ മര്‍ത്യ, സഫ്വാന്‍ അണങ്ങൂര്‍, ഉപ്പി കല്ലിങ്കായ,് ദുബൈ് കെഎംസിസി കാസര്‍കോട് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി, സെക്രട്ടറി തല്ഹത് തളങ്കര, ഹനീഫ് കുമ്പഡാജെ, റസാഖ് ബദിയടുക്ക, മുസ്തഫ പാക്യാര, ഫൈസല്‍ പൊവ്വല്‍, അസ്ലം കോട്ടപ്പാറ, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, കബീര്‍ വയനാട്, അസ്ബുദ്ദീന്‍ വേങ്ങര സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് ഹാജി കല്ലിങ്കാല്‍ പ്രാര്‍ത്ഥനയും ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്സല്‍ മെട്ടമ്മല്‍ നന്ദിയും പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad