കാസര്‍കോട് (www.evisionnews.co): ശരത് ലാല്‍- കൃപേഷ് കൊലപാതക കേസ് ഏറ്റെടുത്ത സിബിഐക്ക് മനപ്പൂര്‍വം മാര്‍ഗതടസം സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. സര്‍ക്കാറിന്റെ ഈ നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച 24 മണിക്കൂര്‍ നിരാഹാരമിരിക്കും. രാവിലെ മുതല്‍ കല്യോട്ട് രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ ആരംഭിക്കുന്ന നിരാഹാര സമരത്തില്‍ എംപിയോടൊപ്പം കൃപേഷിന്റെയും ശരത്തിന്റെയും പിതാക്കളായ കൃഷ്ണനും സത്യനാരായണനും പങ്കെടുക്കും.
കല്ല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊലക്കേസിലെ എല്ലാ പ്രതികളും മാര്‍ക്‌സിസ്റ്റുകാര്‍ ആണെന്നിരിക്കെ പ്രതികളെ രക്ഷിക്കാന്‍ തുടക്കം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. പ്രതികള്‍ രക്ഷപ്പെടുന്ന തരത്തിലുള്ള ദുര്‍ബല തെളിവുകളും പ്രതികള്‍ക്ക് സ്വാധീനിക്കാന്‍ പറ്റുന്ന സാക്ഷികളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ തയാറാക്കിയത്. തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയും അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുകയും ചെയ്തു.
അന്വേഷണത്തിനാവശ്യമായ എല്ലാ സഹകരണവും സിബിഐക്ക് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും 11 മാസങ്ങള്‍ കഴിഞ്ഞിട്ടും കേസ് ഡയറിയോ അനുബന്ധ രേഖകളോ പോലും സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തയാറായില്ല. ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും കേസ് ഡയറി സിബിഐക്ക് കൈമാറണമെന്നും മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും എംപി ആവശ്യപ്പെട്ടു.
Post a Comment
0 Comments