Type Here to Get Search Results !

Bottom Ad

അമിത്ഷാക്ക് കോവിഡ്: മോദിയുടെ കാര്യത്തില്‍ ആശങ്കയുണ്ട്. അയോധ്യ ഭൂമിപൂജയില്‍ പങ്കെടുക്കില്ലെന്ന് ഉമാ ഭാരതി


ദേശീയം (www.evisionnews.co): അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭാഗമായുള്ള ഭൂമിപൂജയില്‍ പങ്കെടുക്കില്ലെന്ന് ബിജെപി നേതാവ് ഉമ ഭാരതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഭൂമിപൂജയില്‍ പങ്കെടുക്കേണ്ടെന്ന് ഉമ ഭാരതി തീരുമാനിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് താന്‍ അയോധ്യയില്‍ എത്തുമെങ്കിലും ഭൂമി പൂജയില്‍ പങ്കെടുക്കുന്നില്ലെന്ന് ഉമ ഭാരതി വ്യക്തമാക്കിയത്. 

ചടങ്ങിന് ശേഷം എല്ലാവരും പോയ ശേഷം താന്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും ഉമ ഭാരതി ട്വീറ്റ് ചെയ്തു. 'അമിത് ഷാക്കും മറ്റ് ബിജെപി നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ അയോധ്യയില്‍ നടക്കുന്ന ഭൂമി പൂജയില്‍ പങ്കെടുക്കുന്നവരുടെ കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്, പ്രത്യേകിച്ച് പ്രധാനമന്ത്രി മോദിയുടെ കാര്യത്തില്‍'- എന്നാണ് ഉമ ഭാരതിയുടെ ട്വീറ്റ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad