കാസര്‍കോട് (www.evisionnews.co): ഞാനോ എന്റെ കുടുംബമോ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി തെളിയിച്ചാല്‍ പൊതുജീവിതം മതിയാക്കും എംസി ഖമറുദ്ദീന്‍ എംഎല്‍എ. കള്ളക്കേസ് കൊടുത്ത് ഇല്ലാതാക്കാനുള്ള ശ്രമത്തെ എന്തുവില കൊടുത്തും നേരിടുമെന്നും തന്നെ അറിയുന്നവര്‍ കള്ളപ്രാചരണത്തെ മുഖവിലക്കെടുക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്വര്‍ണ്ണ കടയിലേക്ക് നിക്ഷേപമായി വാങ്ങിയ തുക തിരിച്ചു നല്‍കിയില്ലെന്ന പരാതിയിലല്‍ കേസെടുത്ത ചന്തേര പൊലീസിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണ്. രാഷ്ട്രീയ സമ്മര്‍ദമാണ് കോടതി ഇടപെട്ട കേസില്‍ യാതൊരു പ്രേരണയുമില്ലാതെ പൊലീസ് കേസെടുത്തതിന് പിന്നില്‍. താന്‍ ചെയര്‍മാനായ കമ്പനിയില്‍ പണം നിക്ഷേപിച്ചവര്‍ക്ക് നാലുമാസത്തിനകം തുക തിരിച്ചുകൊടുക്കാനുള്ള എല്ലാ ശ്രമങ്ങളും വിജയത്തിലെത്തുമ്പോഴാണ് രാഷ്ട്രീയ സമര്‍ദത്തെ തുടര്‍ന്ന പരാതിയില്‍ കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments